ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി ബംഗളുരുവിലെ പഞ്ചവത്സര ഇൻഗോഡ് m.SC ഇക്കണോമിക് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.

സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന സാമൂഹ്യ ശാസ്ത്രമാണ് സാമ്പത്തിക ശാസ്ത്രം അഥവാ, ഇക്കണോമിക്സ് . ആഗോളവൽക്കരണത്തിന്റെയും, സ്വകാര്യവൽക്കരണത്തിന്റെയും, ഉദാരവൽക്കരണത്തിന്റെയും കാലത്ത് സാമ്പത്തിക ശാസ്ത്ര വിദഗ്ധർക്ക് ലഭിക്കുന്ന അവസരങ്ങൾ വളരെ വലുതാണ് .ഇന്ത്യൻ ഇക്കണോമിക് സർവീസ്, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, നാഷണൽ സാമ്പിൾ സർവെ ഓർഗനൈസേഷൻ, പ്ലാനിംഗ് കമ്മീഷൻ, ടീച്ചിംഗ് തുടങ്ങി വ്യത്യസ്ത മേഖലകൾ സാമ്പത്തികശാസ്ത്രത്തിൽ ഉന്നതപഠനം നടത്തിയവരെ കാത്തിരിക്കുന്നുണ്ട് . സെൻട്രൽ യൂണിവേഴ്സിറ്റികളിലും സംസ്ഥാനത്തെ മികച്ച ഗവൺമെൻറ്, എയ്ഡഡ് കോളേജുകളിലും ഇക്കണോമിക്സിൽ കോഴ്സുകൾ ലഭ്യമാണ്.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഡൽഹി, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻറ് ഇക്കണോമിക്സ് പൂനെ, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് റിസർച്ച് മുംബൈ, ഡോ.ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി ബംഗളുരു തുടങ്ങിയവ ഇക്കണോമിക്സിൽ ഉന്നത വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളാണ്.

Institute : Dr.BR Ambedkar School of Economics University Bangalore

Eligibility : Plus Two (With Mathematics )

Online Application starts on : 16 – 07 – 2021

Last date of Application : 08 – 08 – 2021

Date of online Entrance Test : 25 – 08 – 2021

website : http://www.base.ac.in

Courtesy : CG & AC Kozhikode initiative,career station KL11