പ്ലസ് വൺ അപേക്ഷ – അറിയേണ്ടതെല്ലാം

പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനു ഒാൺലൈൻ അപേക്ഷ സമർപ്പണം ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടത്താം. ട്രയൽ​ സെപ്​റ്റംബർ ഏഴിനും ആദ്യ അലോട്ട്​മെൻറ്​ 13നും പ്രസിദ്ധീകരിക്കും.

പ്ലസ് വൺ ,വി എച്ഛ് എസ് സി ഒന്നാം വർഷ പ്രവേശനം, അപേക്ഷിക്കും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം 

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് sep :13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും .https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ചു *candidate login SWS*എന്ന ലിങ്കിലൂടെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു *Trial Results* എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. ഇതൊരു ട്രയൽ അലോട്ട്മെന്റ് മാത്രമാണ്,ഇത് പ്രകാരം സ്കൂളിൽ അഡ്മിഷൻ ലഭിക്കുകയില്ല.Sep 22 ന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്മെന്റിന്റെ ഒരു സാധ്യത ലിസ്റ്റ് മാത്രമാണിത് 

തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ

അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്. അലോട്ട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ,താമസിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റേയും വിവരങ്ങൾ,ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ(കലാകായിക മേളകൾ,ക്ലബുകൾ മുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും. അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക. ചില അപേക്ഷകളിൽ ജാതി,കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട്. ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്മെന്റ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകരും പ്രോസ്പെക്ടസിലെ അനുബന്ധം 2 ലെ നിർദ്ദേശങ്ങളനുസരിച്ചുള്ള ജാതിയും കാറ്റഗറിയും തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. 

തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ

ബോണസ് പോയിന്റുകൾ ലഭിക്കുന്ന വിവരങ്ങൾ, ബ്രേക്കിനുപയോഗിക്കുന്ന വിവരങ്ങൾ, അപേക്ഷകൻറ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ട്മെന്റിനെ ബാധിക്കുന്ന ഒന്നും പ്രോസ്പെക്ടസിൽ അവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത്. ഇങ്ങനെ ലഭിക്കുന്ന അലോട്ട്മെൻറുകൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം നഷ്ടപ്പെടുകയും ചെയ്യും.

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ 2021 സെപ്റ്റംബർ 16 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്*

 അപേക്ഷിക്കും മുൻപ്:

 • സ്ഥിരമായി ഉപയോഗിക്കുന്ന രക്ഷിതാവിന്റെ ഫോൺ നമ്പർ ,ഒരു ഫോൺ നമ്പർ ഉപയോഗിച്ചുകൊണ്ട് ഒരു അപേക്ഷ മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ,തുടർന്നുള്ള എല്ലാ കാര്യങ്ങൾക്കും ഈ മൊബൈൽ നമ്പർ അത്യാവശ്യമായതിനാൽ ശ്രദ്ധയയോടെ നൽകുക.അപേക്ഷ നൽകുമ്പോൾ ഈ മൊബൈൽ OTP ലഭിക്കുന്നതിന് കൈവശം വേണം
 • SSLC രജിസ്റ്റർ നമ്പർ 
 • ആധാർ കാർഡ് നമ്പർ 
 • SPC / സ്കൗട്ട് രാജ്യപുരസ്കാർ/ ലൈറ്റ്‌ലെ കൈറ്റ്സ് ഇവയുടെ സർട്ടിഫിക്കറ്റ് കൈവശം വെക്കുക 
 • എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്​സ്​ അംഗങ്ങൾക്ക്​ ഇൗ വർഷം മുതൽ ഒരു ബോണസ്​ പോയൻറ്​ ലഭിക്കും
 • ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും ലഭിച്ചിട്ടുള്ള നീന്തൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് (പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നത് മതിയാവില്ല)
  നീന്തലിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സംസ്ഥാന/ജില്ലാ/സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത / മികവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് പരിഗണിക്കും. സ്‌കൗട്ടിൽ രാജ്യപുരസ്കാർ നേടിയവരും, SPC,NCC യിൽ നിശ്ചിത യോഗ്യതയുള്ളവരും നിന്തൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല.
 • 2021 ൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലാതത് കൊണ്ട് ഏകജാലക ആപ്ലിക്കേഷനിൽ ക്ലബ് സെർട്ടിഫിക്കറ്റുകൾ രേഖപ്പെടുത്താൻ പാടില്ല.
 • SSLC ബുക്കിൽ നിന്ന് വത്യസ്തമായ അഡ്രസ് ആണ് അപേക്ഷയിൽ നൽകുന്നത് എങ്കിൽ (താലൂക്ക്, പഞ്ചായത്ത്) തെളിയിക്കുന്നതിന് റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാകണം (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പറ്റില്ല)
 • CBSE ബെയ്സിക് മാത്സ് പഠിച്ചവർക്ക് സയൻസ് (കണക്ക് ഉൾപ്പെടുന്നത് ) ഒപ്ഷൻ നൽക്കാൻ സാധിക്കില്ല.എന്നാൽ കോമേഴ്സ് മാത്സ് ഉള്ള കോമ്പിനേഷൻ അപേക്ഷിക്കാം
 • വിഭിന്ന ശേഷിയുള്ള വിദ്യാർത്ഥി ക്ക്അപേക്ഷിക്കുന്ന ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കും,അതിനു വേണ്ടി അംഗീകൃത മെഡിക്കൽ ബോർഡ് നൽകുന്ന 40 % ൽ കൂടുതൽ വൈകല്യം ഉണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്( PDF File size maximum 100 kb )

ഇവയുടെയെല്ലാം സർട്ടിഫിക്കറ്റ് നമ്പർ,തിയ്യതി,സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് തുടങ്ങിയ വിവരങ്ങൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതുണ്ട്,അതിനാൽ അവയെല്ലാം ഉണ്ടെന്നു ഉറപ്പു വരുത്തുക

ആദ്യം നമുക്ക് അപേക്ഷിക്കേണ്ട സ്കൂളുകൾ ഏതൊക്കെ എന്ന് തിരഞ്ഞെടുക്കുക, അതിനു വേണ്ടി www.hscap.kerala.gov.in എന്ന സൈറ്റിൽ നിന്ന് സ്കൂൾ ലിസ്റ്റ് എടുത്തു പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകളുടെ ഒരു ക്രമീകരിച്ച ലിസ്റ്റ് ഉണ്ടാക്കുക.വീടിനടുത്തുള്ളതും പോകാൻ കഴിയുന്നതുമായ സ്കൂളുകളാണ് ലിസ്റ്റ് ചെയ്യേണ്ടത് ,അവയുടെ സ്കൂൾ കോഡ് എഴുതിയെടുക്കുക 

തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ ലഭിക്കില്ല 

www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കണം. 

മൊബൈലിൽ ലഭിക്കുന്ന OTP എന്റർ ചെയ്തു തുടർന്ന് പാസ്സ്‌വേർഡ് നൽകുക ,8 അക്ഷരങ്ങളുള്ള പാസ്സ്‌വേർഡിൽ Capital letter, Small letter, special character, Number എന്നിവ നിര്ബന്ധമാണ്(Ex: Amal@123) പാസ്സ്‌വേർഡ് ഉടനെ എഴുതി സൂക്ഷിക്കുക, തുടർന്ന് ഈ സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന് പാസ്സ്‌വേർഡും ഫോൺ നമ്പറും അത്യാവശ്യമായിരിക്കും 

 അപേക്ഷ സമർപ്പണവും തുടർ പ്രവേശന പ്രവർത്തനങ്ങളും ,പരിശോധന, ട്രയൽ അലോട്ട്​മെൻറ്​, ഒാപ്​ഷൻ പുനഃക്രമീകരണം, അലോട്ട്​മെൻറ്​ പരിശോധന, രേഖ സമർപ്പണം, ഫീസ്​ ഒടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക്​ കാൻഡിഡേറ്റ്​ ലോഗിൻ അനിവാര്യമാണ്​.

CANDIDATE LOGIN Create ചെയ്യുന്നതെങ്ങനെ

 • CREATE CANDIDATE LOGIN-SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു  നമ്മുടെ ജില്ല തിരഞ്ഞെടുക്കുക 
Click on ” CREATE CANDIDATE LOGIN-SWS”
Select Your District

 • SSLC  Scheme തിരഞ്ഞെടുക്കുക , SSLC യാണെങ്കിൽ ഏതു വർഷമാണ് പാസായത് അതിനനുസരിച്ചുള്ള സ്കീം സെലക്ട് ചെയ്യുക, ഇനി CBSE യോ മറ്റോ ആണെങ്കിൽ അത് സെലക്ട് ചെയ്യുക 
 • Other Stream(Other state or Country)സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ്  SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് 
 • രജിസ്റ്റർ നമ്പറും മാസവും വർഷവും Enter ചെയ്യുക 
 • ജനന തീയ്യതി ,00-00 -0000 ഈ രൂപത്തിൽ എന്റർ ചെയ്യുക 
 • മൊബൈൽ നമ്പർ എന്റർ ചെയ്യുക (സ്ഥിരമായി ഉപയോഗിക്കുന്നതും,എല്ലാ സമയവും വിളിച്ചാൽ ലഭിക്കുന്നതുമായ രക്ഷിതാവിന്റെ നമ്പർ നൽകുക,
 • എങ്ങനെയാണ് അപേക്ഷിക്കുന്നത്, സ്വയമാണോ എന്ന് സെലക്ട് ചെയ്യുക 
After entering all data press :SUBMIT” button

തുടർന്ന് നമ്മുടെ ഫോണിലേക്കു OTP വരുന്നതിനു Send OTP എന്ന Button Pressചെയ്യുക

Press “Send OTP” Button

തുടർന്ന് മുകളിൽ നൽകിയ നമ്മുടെ ഫോൺ നമ്പറിലേക്കു വന്ന OTP Enter ചെയ്യുക

തുടർന്ന് ” Submit OTP” എന്ന Button Press ചെയ്യുക
നേരത്തെ തയ്യാറാക്കിയ Password Enter ചെയ്യുക

” Candidate Login Credentials Created Succcessfully”എന്ന മെസ്സേജ് വന്നാൽ അതിൽ കാണിക്കുന്ന 10 അക്ക അപേക്ഷ നമ്പർ എഴുതിയെടുക്കുക, അതാണ് നമ്മുടെ പിന്നീട് എല്ലായ്പ്പോഴും ലോഗിൻ ചെയ്യുന്നതിന് വേണ്ടിയുള്ള username.

തുടർന്ന് ” candidate Login” ക്ലിക്ക് ചെയ്തു ചെയ്ത് ഇപ്പോൾ ലഭിച്ചിട്ടുള്ള അപേക്ഷ നമ്പറും നേരത്തെ നൽകിയ password ഉം ഉപയോഗിച്ച് ,ജില്ല select ചെയ്തതിനു ശേഷം login ചെയ്യുക

Online അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ ?

login ചെയ്തതിനു ശേഷം “Apply Online” എന്ന ലിങ്കിൽ “Click”ചെയ്യുക

ആദ്യമായി SSLC പഠിച്ച സ്കൂൾ തിരഞ്ഞെടുക്കുക,സ്കൂളിൽ പ്ലസ് ടു ഉണ്ടെങ്കിൽ ആ സ്കൂൾ കോഡാണ് ഇവിടെ കാണിക്കുന്നത്, SSLC പഠിച്ച സ്കൂളിൽ +2 ഇല്ലെങ്കിലോ, CBSE യോ ആണ് പഠിച്ചതെങ്കിൽ Others എന്നതാണ് സെലക്ട് ചെയ്യേണ്ടത്.

“Passed in Board Exam” എന്നത് “Yes” എന്ന് select ചെയ്യുക

SSLC നമ്പർ നൽകുന്നതിലൂടെ നമ്മുടെ വിവരങ്ങെളെല്ലാം സൈറ്റിൽ വരുന്നതാണ്, ഇങ്ങനെയുള്ള വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടോ എന്ന് നോക്കുക 

 • caste ,കമ്മ്യൂണിറ്റി തുടങ്ങിയവ സെലക്ട് ചെയ്യുക 
 • താഴെയുള്ള ലിസ്റ്റ് പ്രകാരമാണ് community സെലക്ട് ചെയ്യേണ്ടത് .തെറ്റായ കമ്മ്യൂണിറ്റി സെലക്ട് ചെയ്യുന്നതിലൂടെ നിങ്ങളുടെ അഡ്മിഷൻ ക്യാൻസൽ ആവാം അതിനാൽ ശ്രദ്ധയോടെ സെലക്ട് ചെയ്യുക, 
 • നിങ്ങളുടെ SSLC സെര്ടിഫിക്കറ്റിലുള്ള വിവരങ്ങൾ മാത്രമേ നൽകാവൂ,അതിൽ നിന്നും വ്യത്യസ്തമായ വിവരങ്ങൾ നല്കാൻ പാടില്ല 
 • താഴെ ലിസ്റ്റിൽ ഉള്ളവർ മാത്രമേ belongs to oec എന്ന് സെലക്ട് ചെയ്യാവൂ,.വാണിയ വൈശ്യ ,വെളുത്തേടത്തു നായർ തുടങ്ങിയവർക്ക് ഫീസ് ആനുകൂല്യം മാത്രമേ ഉള്ളൂ, അഡ്മിഷന് വേണ്ടി അവ പരിഗണിക്കില്ല 

OEC(ST)
1.Allar
2.Chingathan
3.Irivavan
4.Kalanadi 5.Malayan,Konga-Malayan(Kasaragod,Kannur,Wayanad&Kozhikode Districts)
6.Kundu-Vadiyan
7.Kunuvarmanadi
8.Malamuttan
9.Malavettuvar(Except Kasargod & Kannur Districts)
10.Malayalar
11.Panimalayan
12.Pathiyan(other than Dhobies) 

OEC(SC) 1.Chakkamar 2.Madiga 3.Chemman/Chemmar 4. Kudumbi 5. Dheavara/Dheevaran(Arayan,Valan,Nulayan,Mukkuvan,Arayavathi,Valanchiyar, Paniyakal,Mokaya,Bovi,Magayar,Mogaveerar) 6. Scheduled Caste converted to Christianity 7. Kusavan,Kulalan,Kumbharan,Velaan,Odan,Andhra Nair,Andhuru Nair 8. Pulayan Vettuvan(Except Kochi State)

 • തിയ്യ,ഈഴവ തുടങ്ങിയവർ Code 2 – ETB കാറ്റഗറിയാണ് സെലക്ട് ചെയ്യേണ്ടത് 

Code 2 – ETB – Ezhava including Ezhavas, Thiyyas, Ishuvan, Izhuvan, Illuvan and Billava 

Code 3 – Muslim – Muslims (all sections following Islam) 

Code 4 – Latin Catholic , SIUC, Anglo-Indian 

Code 5 – Other Backward Christian – including Converts from Scheduled Castes to Christianity 

Code 6 – Other Backward Hindu Agasa Kuruba kharvi Kurumba Aremahrati Maravan (Maravar) Madivala Arya ,pattaryas, Atagara, Devanga, Kaikolan, (Sengunthar) Pattarya, Saliyas (Padmasali, Pattusali, Thogatta,chaliyan Karanibhakatula, Senapathula, Sali, Sale, Karikalabhakulu, Chaliya) Sourashtra, Khatri, Patnukaran, Illathu Pillai, Illa Vellalar, Illathar Maruthuvar Bestha Mahratta (Non-Brahman) Bhandari or Bhondari Melakudi (Kudiyan) Boya Boyan Moili Chavalakkaran Mukhari Chakkala (Chakkala Nair) Modibanda Devadiga Moovari Ezhavathi (Vathi) Moniagar Ezhuthachan, Kadupattan Naicken including Tholuva Naicker and Vettilakkara Naicker,Naikkans Gudigara Padyachi (Villayankuppam) Galada Konkani Palli Ganjam Reddies Panniyar or Pannayar Gatti Parkavakulam (Surithiman, Malayaman, Nathaman, Moopanar and Nainar) Gowda Rajapuri Ganika including Nagavamsom Sakravar (Kavathi) Hegde Senaithalaivar, Elavania, Senaikudayam Hindu Nadar Chetty/Chetties including Kottar Chetties,Parakka Chetties ,Elur Chetties,Attingal Chetties, Pudukkada Chetties,Iraniel Chetties,Sri Pandara Chetties,Thelugu Chetties,Udiyakulangara Chetties, Peroorkada Chetties,Sadhu Chetty ,24 Mana Chetties Wynadan Chetties,Klavara Chetties,24 Mana Telugu Chetties Idiga including Settibalija Tholkolan Jangam Thottiyan,Thottian Jogi Uppara (Sagara) Jhetty Ural Goundan Kanisu or Kaniyar-Panicker, Kaniyan, Kanisan or kamman, Kannian or Kani, Ganaka Valaiyan Kalarikurup or Kalari Panicker Vada Balija Kerala Muthali,Kerala mudalis Oudan(Donga)Odda(Vodde or Vadde or Veddai) Vakkaliga Vaduvan(Vadugan),Vaduka,Vadukan,Vadugar Kalavanthula Veera Saivas (Pandaram, Vairavi, Vairagi, Yogeeswar, Yoggeswara,Poopandaram,MalaPandaram,Pandaran,Matapathi and Yogi) Kallan including Isanattu Kallar Veluthedathu Nair including Vannathan, Veluthedan and Rajaka Kabera Vilakkithala Nair including Vilakkathalavan, Ambattan Pranopakari, Pandithar and Nusuvan Korachas Vaniya including Vanika, Vanika Vaisya, Vaisya, Chetty, Vanibha Chetty, Ayiravar Nagarathar, Vaniyan,Vaniya Chetty,Vaniyar,Vaniar Yadava including Kolaya, Ayar, Mayar, Maniyani, Eruman,Iruman,Erumakkar, Golla and Kolaries Kannadiyans Chakkamar Kavuthiyan,Kavuthiya Mogers of Kasaragod Taluk Kavudiyaru Kelasi or Kalasi Panicker Koppala Velamas Reddiars(trough out the state except in Malabar Area) Mooppar or Kallan Moopan or Kallan Moopar Krishnanvaka 

Code 7 – Scheduled Castes (SC) Adi Andhra Maila Adi Dravida Malayan [In the areas comprising the Kannur,Kasargod, Kozhikkode and Wayanad Districts) Adi Karnataka Mannan, Pathiyan, Perumannan,Peruvannan, Vannan, Velan Ajila Moger (other than Mogeyar) Arunthathiyar Mundala Ayyanavar Nalakeyava Baira Nalkadaya Bakuda Nayadi Bathada Bharathar (Other than Parathar), Paravan Pallan Chakkiliyan Palluvan,Pulluvan Chamar, Muchi Pambada Chandala Panan Cheruman Paraiyan, Parayan, Sambavar, Sambavan, Sambava, Paraya, Paraiya, Parayar Domban Pulayan, Cheramar, Pulaya, Pulayar, Cherama, Cheraman, Wayanad Pulayan, Wayanadan Pulayan, Matha, Matha Pulayan Gosangi Puthirai Vannan Hasla Raneyar Holeya Samagara Kadaiyan Samban Kakkalan, Kakkan Semman, Chemman, Chemmar Kalladi Thandan (excluding Ezhuvas and Thiyyas who are known as Thandan, in the erstwhile Cochin and Malabar areas) and (Carpenters who are known as Thachan, in the erstwhile Cochin and Travancore State)Thachar(Other than Carpenters) Kanakkan, Padanna, Padannan Thoti Kavara (other than Telugu speaking or Tamil speaking Balija Kavarai, Gavara, Gavarai, Gavarai Naidu, Balija Naidu, Gajalu Balija or Valai Chetty) Vallon Koosa Valluvan Kootan, Koodan Vetan Kudumban Vettuvan,Pulaya Vettuvan(in the areas of erstwhile Cochin State only). Kuravan, Sidhanar, Kuravar, Kurava, Sidhana Nerian 

Code 8 – Scheduled Tribes (ST) Adiyan Malakkuravan Arandan [Arandanan] Malasar Eravallan [Malayan, Nattu Malayan, Konga Malayan (excluding the areas comprising the Kasaragod, Kannur, Wayanad and Kozhikode Districts) Hill Pulaya, Mala Pulayan, Kurumba Pulayan, Kuravazhi Pulayan, Pamba Pulayan Malayarayar Irular, Irulan Mannan Kadar [Wayanad Kadar] Muthuvan, Mudugar, Muduvan Kanikkaran, Kanikkar Palleyan, Palliyan, Palliyar, Paliyan Kattunayakan Paniyan [Kochuvelan] Ulladan, [Ullatan] Koraga Uraly Kudiya, Melakudi Mala Vettuvan(in Kasaragod & Kannur districts) Kurichchan [Kurichiyan] Ten Kurumban, Jenu Kurumban Kurumans, Mullu Kuruman, Mulla Kuruman, Mala Kuruman Thachanadan, Thachanadan Moopan Kurumbas, [Kurumbar, Kurumban] Cholanaickan Maha Malasar Mavilan Malai Arayan [Mala Arayan] Karimpalan Malai Pandaram Vetta Kuruman Malai Vedan [Malavedan] Mala Panikkar Maratis of Kasaragod and Hosdurg Taluk 

Code 14 – Dheevara and Related Communities(DV) Arayas including Valan, Mukkuvan, Mukaya, Mogayan, Arayan, Bovies, Kharvi, Nulayan, and Arayavathi Dheevara/Dheevaran, Valinjiar, Paniakkal, 

Code 15 – Viswakarma and Related Communities(VK) Kammalas including Viswakarmala, Karuvan, Kamsalas, Viswakarmas, Pandikammala, Malayal-Kammala, Kannan, Moosari, Kalthachan, Kallasari, Perumkollen, Kollan, Thattan, Pandithattan, Thachan, Asari, Villasan, Vilkurup, Viswabrahmins, Kitara, Chaptegara. Code 16 – Kusavan and Related Communities(KN) Kusavan including Kulala, Kumbaran, Odan, Oudan (Donga) Odda (Vodde or Vadde or Veddai) Velaan, Andhra Nair, Anthuru Nair. 

Code 17 – Kudumbi(KU) Kudumbi 

 • ആധാർ നമ്പർ എന്റർ ചെയുക 
 • ഇമെയിൽ ഉണ്ടെങ്കിൽ എന്റർ ചെയ്യുക 
 • അഡ്രസ്സ് രേഖപ്പെടുത്തുക 
 • ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് ലഭിച്ച നീന്തൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് രേഖപ്പെടുത്തുക 
 • സ്കൗട്ട്,രാജ്യപുരസ്കാർ,ക്ലബ്ബുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുക 
 • എത്രാമത്തെ ചാൻസിലാണ് sslc പാസായത് എന്ന് രേഖപ്പെടുത്തുക, ഈ വര്ഷം പാസ്സായവർ 1 ഏന് രേഖപ്പെടുത്തുക 

തുടർന്ന് submit button പ്രസ് ചെയ്യുക 

 • Grade വിവരങ്ങൾ പരിശോധിച്ചതിനു ശേഷം submit  ചെയുക 
 • തുടർന്ന് സ്കൂൾ ഓപ്ഷനുകൾ നൽകുക , സ്കൂൾ കോഡ് ആണ് എന്റർ ചെയ്യേണ്ടത് , കോഡ് നൽകി വരുന്ന സ്കൂൾ പേര് വായിച്ചു നോക്കി ഉറപ്പു വരുത്തിയതിനു ശേഷം മാതരം subject കോഡ് നൽകുക 
 • ഏതു സ്കൂൾ,ഏതു കോമ്പിനേഷൻ ആണ് വേണ്ടത് എന്നതിനെ അടിസ്ഥാനമാക്കി ഒന്നുമുതൽ ഓപ്ഷനുകൾ നൽകുക പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഒാപ്ഷൻ. അപേക്ഷകർ പഠിക്കാൻ ഏറ്റവും ഇഷ്​ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഒാപ്ഷനായി നൽകണം. ആദ്യ ഒാപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും രണ്ടാമത്തെ ഒാപ്ഷനായി നൽകണം.,സയൻസിന് ആണ് ചേരാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ആദ്യത്തെ ഓപ്ഷനുകളെല്ലാം ആദ്യം വേണ്ട സ്കൂൾ ആദ്യം എന്ന ക്രമത്തിൽ നൽകുക, തുടർന് അതെ ക്രമത്തിൽ commerce ഉം Humanities നും ഓപ്ഷനുകൾ നൽകുക . ഓപ്ഷനുകളുടെ ക്രമം വളരെ പ്രാധാന്യമുള്ളതാണ് 
 • സ്കൂൾ ഓപ്ഷനുകൾ എന്റർ ചെയ്താൽ സുബ്മിറ്റ് ചെയ്യുക , നമ്മൾ മുന്നേ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ തീയതി നമ്പർ, ആരാണ് ഇഷ്യൂ ചെയ്തത്  തുടങ്ങിയവ നൽകുക 
 • സമർപ്പിച്ചു കഴിഞ്ഞ അപേക്ഷയുടെ കോപ്പി ഡൌൺലോഡ് ചെയ്തു വെക്കുക, എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെന്നു നോക്കുക , ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി സമർപ്പണം പൂർത്തിയാക്കണം.

ട്രയൽ അലോട്ട്​മെൻറ്​

 • അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്താൻ​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കും​ മുമ്പ്​ ട്രയൽ അലോട്ട്​മെൻറ്​ നടത്തും. ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ച​േ​ശഷം അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും.

നിർബന്ധമായും ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുക ,തിരുത്തലുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസരമാണ്, പിന്നീട് തിരുത്തുവാൻ സാധിക്കില്ല .

സ്പോർട്സ് ക്വാട്ട അഡ്മിഷൻ ലഭിക്കാൻ യോഗ്യതയുള്ളവർ അതിനു വേണ്ടി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതിനുവേണ്ടി സ്പോർട്സിൽ മികവ് നേടിയവർ അവരുടെ സർട്ടിഫിക്കറ്റ് അതാതു ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ടതാണ്.അതിനുള്ള ലിങ്ക് hscap .kerala ,gov in എന്ന വെബ്‌സൈറ്റിൽ ലഭ്യമാവുന്നതാണ്.ഈ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു ഓരോ വിദ്യാർത്ഥികൾക്കും ഒരു സ്കോർ കാർഡ് ലഭ്യമാവും.തുടർന്ന് വിദ്യാർത്ഥിക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രത്യേകമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്


സ്പോർട്സ് മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 24-08-2021 മുതൽ 08-09-2021 വരെ
ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിക്കുന്നത് : 31-08-2021
അപേക്ഷ അവസാനിക്കുന്നത് : 09-09-2021
സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് : 13-09-2021

ഓർമ്മിക്കേണ്ട തീയ്യതികൾ
അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് : 24-08-21
അവസാനിക്കുന്നത് : 03-09-21
ട്രയൽ അലോട്ട്മെന്റ് : 07-09-21
ആദ്യ അലോട്ട്മെന്റ് : 13-09-21

Plus One Admission Link : Click here

View Prospectus : Click here

സംശയങ്ങൾക്കു വിളിക്കാം : 9567908908